മൂ​ന്നാ​മ​തും വി​വാ​ഹി​ത​നാ​യി ഷൊ​യ്ബ് മാ​ലി​ക്; വ​ധു പാ​ക്കി​സ്ഥാ​ൻ ന​ടി
മൂ​ന്നാ​മ​തും വി​വാ​ഹി​ത​നാ​യി ഷൊ​യ്ബ് മാ​ലി​ക്; വ​ധു പാ​ക്കി​സ്ഥാ​ൻ ന​ടി
Saturday, January 20, 2024 1:50 PM IST
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഷൊ​യ്ബ് മാ​ലി​ക് വീണ്ടും വി​വാ​ഹി​ത​നാ​യി. പാ​ക്കി​സ്ഥാ​ൻ ന​ടി സ​ന ജാ​വേ​ദാ​ണ് ഭാ​ര്യ. ഷൊ​യ്ബ് മാ​ലി​ക്കി​ന്‍റെ മൂ​ന്നാ​മ​ത്തെ വി​വാ​ഹ​മാ​ണി​ത്. ഷൊ​യ്ബ് ത​ന്നെ​യാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ആ​യി​ഷ സി​ദ്ദീ​ഖി ആ​ണ് മാ​ലി​ക്കി​ന്‍റെ ആ​ദ്യ ഭാ​ര്യ. 2010 ഏ​പ്രി​ൽ ഏ​ഴി​ന് ഇ​വ​ർ വി​വാ​ഹ​മോ​ചി​ത​രാ​യി. തു​ട​ർ​ന്ന് 2010 ഏ​പ്രി​ൽ 12-ന് ​ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ഇ​വ​രും വേ​ർ​പി​രി​ഞ്ഞു.

ഷൊയ്​ബും സാ​നി​യാ​യും ത​മ്മി​ൽ വി​വാ​ഹ​മോ​ചി​ത​രാ​യെ​ന്ന വാ​ർ​ത്ത​ക​ൾ പ​ര​ന്നെ​ങ്കി​ലും ഇ​തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ടു​ത്തി​ടെ സാ​നി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ഒ​രു കു​റി​പ്പി​ൽ ഇ​വ​ർ വി​വാ​ഹ​മോ​ചി​ത​രാ​യി എ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു.

വി​വാ​ഹം ക​ഠി​ന​മാ​ണ്, വി​വാ​ഹ​മോ​ച​ന​വും ക​ഠി​ന​മാ​ണ്, നി​ങ്ങ​ളു​ടേ​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്നാ​യി​രു​ന്നു സാ​നി​യാ​യു​ടെ കു​റി​പ്പ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വും ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​തെ​ളി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<