പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ പി​ടി​യി​ല്‍; ഇ​ര​യാ​യ​ത് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ പി​ടി​യി​ല്‍; ഇ​ര​യാ​യ​ത് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ
Wednesday, January 31, 2024 7:55 PM IST
തൊ​ടു​പു​ഴ: ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ര്‍​ഡ​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ പ്രീ​മെ​ട്രി​ക് ട്രൈ​ബ​ല്‍ ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​ഞ്ച് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി രാ​ജീ​വി​നെ (40) ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൗ​ണ്‍​സി​ലിം​ഗി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ള്‍ പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​ത്.


കാ​ല​ങ്ങ​ളാ​യി ഇ​യാ​ള്‍ കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്.

ഇ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<