ദ​ന്തേ​വാ​ഡ​ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
ദ​ന്തേ​വാ​ഡ​ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Sunday, February 4, 2024 9:29 AM IST
ന്യൂ​ഡ​ൽ​ഹി: ച​ത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തി​യ കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സി​ലെ (സി​ആ​ർ​പി​എ​ഫ്) അ​സി​സ്റ്റ​ൻ്റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​രി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ ജി​ല്ല​യി​ലെ കി​ല്ലി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള എ​എ​സ്ഐ ഗി​രീ​ഷ് ബാ​ബു ആ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ച​ത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ ജി​ല്ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തി​യ കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.


വി​ദ​ഗ്ധ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി എ​യിം​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ മ​ര​ണ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​റ്റാ​വ പോ​ലീ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​രും കി​ള്ളി ഗ്രാ​മ​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<