കോ​ൺ​ഗ്ര​സ് വി​ടു​ന്ന​ത് ഭീ​ഷ​ണി​ക​ൾ​ക്കു വ​ഴ​ങ്ങു​ന്ന​വ​രും സ്ഥാ​ന​മോ​ഹി​ക​ളും: കെ.​സി. വേ​ണു​ഗോ​പാ​ൽ
കോ​ൺ​ഗ്ര​സ് വി​ടു​ന്ന​ത് ഭീ​ഷ​ണി​ക​ൾ​ക്കു വ​ഴ​ങ്ങു​ന്ന​വ​രും സ്ഥാ​ന​മോ​ഹി​ക​ളും: കെ.​സി. വേ​ണു​ഗോ​പാ​ൽ
Monday, February 12, 2024 4:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വി​ടു​ന്ന​ത് ഭീ​ഷ​ണി​ക​ൾ​ക്ക് വ​ഴ​ങ്ങു​ന്ന​വ​രും സ്ഥാ​ന​മോ​ഹി​ക​ളു​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പാ​ർ​ട്ടി​യോ​ട് കൂ​റു​ള്ള​വ​ർ ഒ​പ്പം നി​ൽ​ക്കും.

വി​ട്ടു​പോ​കു​ന്ന​തി​ന് രാ​ഹു​ൽ ഗാ​ന്ധി​യ​ല്ല ഉ​ത്ത​ര​വാ​ദി. നേ​താ​ക്ക​ൾ വി​ട്ടു പോ​യ​ത് അ​വ​രു​ടെ കു​ഴ​പ്പം കൊ​ണ്ടാ​ണ് അ​തി​ന് രാ​ഹു​ലി​ന്മേ​ൽ പ​ഴി വേ​ണ്ടെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ അ​നൈ​ക്യ​മി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​ൽ തെ​റ്റി​ല്ല. സ​ഭ​യി​ൽ മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​രി​ൽ പ്രേ​മ​ച​ന്ദ്ര​ൻ മു​ൻ​പ​ന്തി​യി​ലാ​ണ്. വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.


താ​ഴെ​ത്ത​ട്ടി​ൽ കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര. ഇ​ന്ത്യ സ​ഖ്യ​ത്തി​ന് വേ​ണ്ടി പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണ്. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രും.

വ്യ​ത്യ​സ്ത നി​ല​പാ​ടു​ള​വ​രെ ഒ​ന്നി​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ല. സ​ഖ്യം രൂ​പീ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് അ​റി​ഞ്ഞി​രു​ന്നു. ഐ​ക്യ​ത്തി​ന് കോ​ൺ​ഗ്ര​സ് താ​ഴ്മ​യോ​ടെ​യാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<