എ​ട്ടു​വ​യ​സു​കാ​രി​യാ​യ അനന്തരവ​ളെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; യു​വാ​വ് അ​റ​സ്റ്റി​ൽ
എ​ട്ടു​വ​യ​സു​കാ​രി​യാ​യ അനന്തരവ​ളെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, March 2, 2024 8:18 AM IST
നൂ​ഹ്: ഹ​രി​യാ​ന​യി​ൽ എ​ട്ട് വ​യ​സു​ള്ള അനന്തരവ​ളെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ത​ന്‍റെ ഗ്രാ​മ​ത്തി​ൽ നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​യ​ലി​ൽ കു​ഴി​ച്ചി​ട്ട​തി​ന് 27 കാ​ര​നെ നൂ​ഹ് പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു.

ട്ര​ക്ക് ഡ്രൈ​വ​ർ അ​ബ്ബാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി​യെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ​ത്. മ​ക​ൾ മ​റ്റ് കു​ട്ടി​ക​ളു​മാ​യി വീ​ട്ടി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​നും ഭാ​ര്യ​യും വ​യ​ലി​ൽ പോ​യ​പ്പോ​ൾ ഉ​ച്ച​യ്ക്ക് 12ഓ​ടെ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പി​താ​വ് ഫി​റോ​സ്പൂ​ർ ജി​ർ​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ​ത്.


അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ അ​ബ്ബാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ദോ​ഹ ഗ്രാ​മ​ത്തി​ൽ കു​ഴി​ച്ചി​ട്ട​താ​യി അ​ബ്ബാ​സ് സ​മ്മ​തി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​യാ​ൾ ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മ​ണ്ടി​ഖേ​ഡ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<