ന​ക്സ​ൽ ബ​ന്ധം; യു​പി​യി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
ന​ക്സ​ൽ ബ​ന്ധം; യു​പി​യി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ
Wednesday, March 6, 2024 3:56 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ക്സ​ൽ ബ​ന്ധ​ത്തെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​യാ​ഗ്‌​രാ​ജി​ൽ നി​ന്നും തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കൃ​പാ​ശ​ങ്ക​ർ സിം​ഗ് (49), ഭാ​ര്യ ബി​ന്ദ സോ​ന(​സു​മ​ൻ 41) എ​ന്നി​വ​ർ നി​രോ​ധി​ത സി​പി​ഐ(​മാ​വോ​യി​സ്റ്റ്) അം​ഗ​ങ്ങ​ളാ​ണെ​ന്നും രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

യു​പി സ​ർ​ക്കാ​ർ ത​ല​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രി​ക്കു​ന്ന ന​ക്സ​ലേ​റ്റ് ക്വാ​ന്ത​ൻ ശ്രീ​നി​വാ​സ​ന് 2017-2018 കാ​ല​ഘ​ട്ട​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​ഹാ​രാ​ജ്ഗ​ഞ്ചി​ലെ ക​ർ​മ​ഹി​യ ഗ്രാ​മ​ത്തി​ൽ അ​ഭ​യം ന​ൽ​കി​യി​രു​ന്നു.


ന​ക്സ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ഏ​ഴ് പേ​ർ​ക്കെ​തി​രെ 2019 ജൂ​ലൈ​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ചി​ല​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും എ​ടി​എ​സ് പ​റ​ഞ്ഞു. ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കൃ​പാ​ശ​ങ്ക​ർ സിം​ഗി​നും ഭാ​ര്യ​ക്കും നി​രോ​ധി​ത സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

റാ​യ്പൂ​രി​ലെ ഒ​രു എ​ൻ​ജി​ഒ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ബി​ന്ദ സോ​ന​യു​മാ​യി കൃ​പാ​ശ​ങ്ക​ർ സിം​ഗ് പ​രി​ച​യ​ത്തിലാകുന്നതും അ​വ​ർ വി​വാ​ഹി​ത​രാ​കു​ന്ന​തും. തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<