സഹായിച്ചില്ലെങ്കിൽ തിരികെ മടങ്ങും; പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
സഹായിച്ചില്ലെങ്കിൽ തിരികെ മടങ്ങും; പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
Saturday, March 9, 2024 10:28 PM IST
തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ളു​കു​റ​ഞ്ഞ​തി​ൽ പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി. ശാ​സ്താം​പൂ​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് സം​ഭ​വം. സ്ഥ​ല​ത്ത് ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്ന​തും 25 പേ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​തി​രു​ന്ന​തു​മാ​ണ് സു​രേ​ഷ് ഗോ​പി​യെ ചൊ​ടി​പ്പി​ച്ച​ത്.

സ്ഥ​ല​ത്തെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്താ​ണ് ജോ​ലി​യെ​ന്ന് സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. നി​ങ്ങ​ൾ എ​നി​ക്ക് വോ​ട്ട് മേ​ടി​ച്ച് ത​രാ​നാ​ണെ​ങ്കി​ൽ വോ​ട്ട് ചെ​യ്യേ​ണ്ട​വ​ർ അ​വി​ടെ​യു​ണ്ടാ​ക​ണ്ടേ. ന​മ്മ​ൾ യു​ദ്ധ​ത്തി​ന​ല്ല അ​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.


അ​തി​ന് സാ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങും. നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യൊ​ന്നും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല​ല്ലോ. തി​രു​വ​ന​ന​ന്ത​പു​ര​ത്തെ​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖര​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<