അഗ്നി-5 മിസൈൽ പരീക്ഷണം വിജയം
അഗ്നി-5 മിസൈൽ പരീക്ഷണം വിജയം
Monday, March 11, 2024 9:37 PM IST
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി-5 മിസൈലിന്‍റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണവായുധ പ്രഭവശേഷിയുള്ള മിസൈലാണ് അഗ്നി-5.

പരീക്ഷണ വിജയത്തോടെ എംഐആർവി സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചു. ഡിആർഡിഒയുടെ നേതൃത്വത്തിലാണ് അഗ്നി-5 വികസിപ്പിച്ചത്. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് മിസൈലിന്‍റെ പരീക്ഷണം നടന്നത്.

ഒരു മിസൈൽ ഉപയോഗിച്ച് ഒന്നിലധികം പ്രദേശങ്ങളിൽ ആക്രമണം നടത്താൻ സാധിക്കുമോ എന്നായിരുന്നു പരീക്ഷണം. നിരവധി സ്ത്രീകളാണ് മിസൈലിന്‍റെ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<