സി­​എ­​എ ന­​ട­​പ്പാ­​ക്കി­​യ­​തി­​നെ­​തി​രാ​യ രാ­​ജ്­​ഭ­​വ​ന്‍ മാ​ര്‍­​ച്ച്; വെ​ല്‍­​ഫ­​യ​ര്‍ പാ​ര്‍​ട്ടി, എ­​സ്­​ഡി­​പി­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ കേ­​സ്
സി­​എ­​എ ന­​ട­​പ്പാ­​ക്കി­​യ­​തി­​നെ­​തി​രാ​യ രാ­​ജ്­​ഭ­​വ​ന്‍ മാ​ര്‍­​ച്ച്; വെ​ല്‍­​ഫ­​യ​ര്‍ പാ​ര്‍​ട്ടി, എ­​സ്­​ഡി­​പി­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ കേ­​സ്
Tuesday, March 12, 2024 12:23 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: പൗ​ര­​ത്വ നി­​യ­​മ ഭേ­​ദ​ഗ­​തി ന­​ട­​പ്പി­​ലാ­​ക്കി­​യ­​തി­​നെ­​തി­​രേ രാ­​ജ്­​ഭ­​വ­​നി­​ലേ­​ക്ക് മാ​ര്‍­​ച്ച് ന­​ട​ത്തി­​യ വെ​ല്‍­​ഫ­​യ​ര്‍ പാ​ര്‍​ട്ടി, എ­​സ്­​ഡി­​പി­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു. ക­​ണ്ടാ­​ല­​റി­​യാ­​വു­​ന്ന നൂ­​റോ­​ളം പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ​സ്.

പൗ​ര­​ത്വ നി­​യ­​മ ഭേ­​ദ​ഗ­​തി പ്രാ­​ബ­​ല്യ­​ത്തി​ല്‍ വ­​ന്ന­​തി­​ന് പി­​ന്നാ­​ലെ തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യാ​ണ് വെ​ല്‍­​ഫ­​യ​ര്‍ പാ​ര്‍­​ട്ടി​യും എ­​സ്­​ഡി­​പി­​ഐ​യും ചേ​ര്‍­​ന്ന് രാ­​ജ്­​ഭ­​വ­​നി­​ലേ­​ക്ക് മാ​ര്‍­​ച്ച് ന­​ട­​ത്തി­​യ​ത്. റോ­​ഡ് ഉ­​പ­​രോ­​ധി­​ച്ച് ഗ­​താ​ഗ­​തം ത­​ട­​സ­​പ്പെ­​ടു­​ത്തി­​യ­​തി­​നാ­​ണ് ഇ­​വ​ര്‍­​ക്കെ­​തി​രേ കേ­​സെ­​ടു­​ത്ത​ത്.

നേ​ര­​ത്തേ പൗ­​ര­​ത്വ­​നി­​യ­​മ­​ഭേ­​ദ­​ഗ­​തി­​ക്കെ­​തി­​രേ സം​സ്ഥാ­​ന വ്യാ­​പ­​ക­​മാ­​യി ന­​ട­​ന്ന പ്ര­​ക്ഷോ­​ഭ­​ത്തി​ല്‍ വി​വി­​ധ സം­​ഘ­​ട­​ന­​ക­​ളു­​ടെ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ എ­​ടു­​ത്ത കേ­​സു­​ക​ള്‍ പി​ന്‍­​വ­​ലി­​ക്കാ​ന്‍ മ­​ന്ത്രി​സ­​ഭാ യോ­​ഗം തീ­​രു­​മാ­​നി­​ച്ചി­​രു​ന്നു. എ­​ന്നാ​ല്‍ പോ­​ലീ­​സി­​നെ ആ­​ക്ര­​മി­​ക്ക​ല്‍, പൊ­​തു­​മു­​ത​ല്‍ ന­​ശി­​പ്പി­​ക്ക​ല്‍ തു​ട­​ങ്ങി ഗു­​രു­​ത­​ര സ്വ­​ഭാ­​വ­​മു­​ള്ള കേ­​സു­​ക­​ള്‍ പി​ന്‍­​വ­​ലി­​ക്കാ​ന്‍ ക­​ഴി­​യി­​ല്ലെ­​ന്നാ­​യി­​രു­​ന്നു നി­​ല­​പാ​ട്.


ഇ­​ത­​നു­​സ­​രി­​ച്ച് 573 കേ­​സു­​ക­​ളി​ല്‍ കു­​റ്റം­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച­​തി​ല്‍ 279 കേ­​സു­​ക​ള്‍ റ­​ദ്ദാ­​ക്കാ​ന്‍ പോ­​ലീ­​സ് വി​വി​ധ കോ­​ട­​തി­​ക­​ളി​ലാ​യി അ­​പേ­​ക്ഷ ന​ല്‍­​കി­​യി­​രു­​ന്നു. 69 കേ­​സു­​ക​ള്‍ പി​ന്‍­​വ­​ലി­​ക്കു­​ക​യും ചെ­​യ്­​തി­​രു​ന്നു. ഇ­​തി­​നി­​ടെ­​യാ​ണ് സി­​എ­​എ­​ക്കെ­​തി​രാ­​യ പ്ര­​തി­​ഷേ­​ധ­​ത്തി​ല്‍ വീ­​ണ്ടും കേ­​സെ­​ടു­​ത്ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<