സി​നി​മ തു​ട​ക്കം മു​ത​ൽ കാ​ണി​ച്ചി​ല്ല; തി​യേ​റ്റ​ർ ഉ​ട​മ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
സി​നി​മ തു​ട​ക്കം മു​ത​ൽ കാ​ണി​ച്ചി​ല്ല; തി​യേ​റ്റ​ർ ഉ​ട​മ 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Wednesday, March 13, 2024 7:40 AM IST
മ​ല​പ്പു​റം: തു​ട​ക്കം​മു​ത​ല്‍ സി​നി​മ കാ​ണാ​ന്‍ അ​വ​സ​രം നി​ഷേ​ധി​ച്ച​തി​ന് തി​യ​റ്റ​റു​ട​മ പ​രാ​തി​ക്കാ​ര്‍​ക്ക് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്‍റെ വി​ധി.

പെ​രി​ന്ത​ൽ​മ​ണ്ണ പ്ലാ​സ തി​യ​റ്റ​റി​നെ​തി​രെ ഏ​ലം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്ത്, ആ​ന​ന്ദ്, സു​ജീ​ഷ്, വി​ജേ​ഷ്, നി​ഖി​ൽ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. കോ​ട​തി ചെ​ല​വി​ലേ​ക്കാ​യി 10,000 രൂ​പ​യും ന​ൽ​ക​ണം.

2023 എ​പ്രി​ൽ 30ന് ​രാ​ത്രി ഏ​ഴി​നു​ള്ള ‘ പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ 2 ' കാ​ണാ​നാ​യി വൈ​കി​ട്ട് 6.45 നാ​ണ് പ​രാ​തി​ക്കാ​ർ തി​യ​റ്റ​റി​ലെ​ത്തി​യ​ത്. തി​യ​റ്റ​ർ വൃ​ത്തി​യാ​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് 10 മി​നി​റ്റ് ക​ഴി​ഞ്ഞാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ഏ​ഴി​ന് ത​ന്നെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യി​രു​ന്നു. പ്ര​തി​ഷേ​ധം അ​റി​യി​ച്ച​വ​രോ​ട്‌ തി​യ​റ്റ​ർ അ​ധി​കൃ​ത​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.


ര​ണ്ട് മി​നി​റ്റ് മാ​ത്ര​മാ​ണ് വൃ​ത്തി​യാ​ക്കാ​നെ​ടു​ത്ത​തെ​ന്നും മ​ഴ കാ​ര​ണം പ​രാ​തി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഓ​ൺ​ലൈ​നി​ല്‍ ബു​ക്ക്ചെ​യ്ത​വ​ര്‍ വൈ​കി​യാ​ണ്‌ എ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു തീ​യ​റ്റ​ര്‍ അ​ധി​കൃ​ത​രു​ടെ വാ​ദം.

എ​ന്നാ​ൽ സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണ് തീ​യ​റ്റ​ര്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്മീ​ഷ​ന്‍റെ‍ വി​ധി. ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണം.

കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മീ​ഷ​നാ​ണ് പി​ഴ​ നൽകാൻ ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<