രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഭാ​ര​ത​ര​ത്ന പു​ര​സ്കാ​ര​ങ്ങ​ൾ കൈ​മാ​റി
രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഭാ​ര​ത​ര​ത്ന പു​ര​സ്കാ​ര​ങ്ങ​ൾ കൈ​മാ​റി
Saturday, March 30, 2024 3:11 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ചൗ​ധ​രി ച​ര​ൺ സിം​ഗ്, പി.​വി. ന​ര​സിം​ഹ റാ​വു എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഇ​ന്ന് ഭാ​ര​ത​ര​ത്‌​ന ന​ൽ​കി.

ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ക​ർ​പ്പൂ​രി ഠാ​ക്കൂ​ർ, കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​രം ല​ഭി​ച്ചു. അ​ഞ്ച് പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ. അ​ദ്വാ​നി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഷ്ട്ര​പ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​കും പു​ര​സ്കാ​രം കൈ​മാ​റു​ക. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ര​ൺ സിം​ഗി​ന്‍റെ പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​മ​ക​ൻ ജ​യ​ന്ത് സിം​ഗും പി.​വി. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ പു​ര​സ്‌​കാ​രം മ​ക​ൻ പി.​വി. പ്ര​ഭാ​ക​ർ റാ​വു​വും ഏ​റ്റു​വാ​ങ്ങി.


എം.​എ​സ്. സ്വാ​മി​നാ​ഥ​നു വേ​ണ്ടി മ​ക​ൾ നി​ത്യ റാ​വു പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി, ക​ർ​പ്പൂ​രി ഠാ​ക്കൂ​റി​ന്‍റെ പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ രാം​നാ​ഥ് ഠാ​ക്കൂ​റും ഏ​റ്റു​വാ​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ, കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<