എ​ൽ.​കെ. അ​ദ്വാ​നി​ക്ക് രാ​ഷ്ട്ര​പ​തി ഭാ​ര​ത് ര​ത്ന കൈ​മാ​റി
എ​ൽ.​കെ. അ​ദ്വാ​നി​ക്ക് രാ​ഷ്ട്ര​പ​തി ഭാ​ര​ത് ര​ത്ന കൈ​മാ​റി
Sunday, March 31, 2024 1:47 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി മു​തി​ർ​ന്ന നേ​താ​വും മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ൽ.​കെ. അ​ദ്വാ​നി​ക്ക് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഭാ​ര​ത് ര​ത്ന ന​ൽ​കി. അ​ദ്വാ​നി​യു​ടെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​യ​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി കൈ​മാ​റി​യ​ത്.



ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും പ​ങ്കെ​ടു​ത്തു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ പി.​വി. ന​ര​സിം​ഹ റാ​വു, ചൗ​ധ​രി ച​ര​ൺ സിം​ഗ്, കൃ​ഷി ശാ​സ്ത്ര​ജ്ഞ​ൻ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ, ര​ണ്ട് ത​വ​ണ ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ക​ർ​പ്പൂ​രി താ​ക്കൂ​ർ എ​ന്നി​വ​രെ​യും ഭാ​ര​ത് ര​ത്ന പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ച​ര​ൺ സിം​ഗി​ന്‍റെ പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​മ​ക​ൻ ജ​യ​ന്ത് സിം​ഗും പി.​വി. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ പു​ര​സ്‌​കാ​രം മ​ക​ൻ പി.​വി. പ്ര​ഭാ​ക​ർ റാ​വു​വും ഏ​റ്റു​വാ​ങ്ങി.

എം.​എ​സ്. സ്വാ​മി​നാ​ഥ​നു വേ​ണ്ടി മ​ക​ൾ നി​ത്യ റാ​വു പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി, ക​ർ​പ്പൂ​രി ഠാ​ക്കൂ​റി​ന്‍റെ പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ രാം​നാ​ഥ് ഠാ​ക്കൂ​റും ഏ​റ്റു​വാ​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ, കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<