ബം​ഗ്ലാ​ദേ​ശ് ത​ക​ർ​ന്ന​ടി​ഞ്ഞു; ല​ങ്ക​യ്ക്ക് മി​ക​ച്ച ലീ​ഡ്
ബം​ഗ്ലാ​ദേ​ശ് ത​ക​ർ​ന്ന​ടി​ഞ്ഞു; ല​ങ്ക​യ്ക്ക് മി​ക​ച്ച ലീ​ഡ്
Monday, April 1, 2024 2:54 PM IST
ചി​റ്റ​ഗോം​ഗ്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശ് ത​ക​ർ​ന്ന​ടി​ഞ്ഞു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് 178 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ 353 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടാ​ൻ ല​ങ്ക​യ്ക്ക് ക​ഴി​ഞ്ഞു. ല​ങ്ക ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 531 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു.

നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ പേ​സ​ർ അ​സി​ത ഫെ​ർ​ണാ​ണ്ടോ​യാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യെ ത​ക​ർ​ത്ത​ത്. വി​ശ്വ ഫെ​ർ​ണാ​ണ്ടോ, ല​ഹി​രു കു​മാ​ര, പ്ര​ഭാ​ത് ജ​യ​സൂ​ര്യ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. 54 റ​ൺ​സ് നേ​ടി​യ ഓ​പ്പ​ണ​ർ സാ​ക്കി​ർ ഹ​സ​ൻ മാ​ത്ര​മാ​ണ് ആ​തി​ഥേ​യ​രു​ടെ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. മോ​മി​നു​ൾ ഹ​ഖ് 33 റ​ൺ​സ് നേ​ടി.


ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ വി​ജ​യം നേ​ടി ല​ങ്ക മു​ന്നി​ലാ​ണ്. പ​ര​മ്പ​ര ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശി​ന് വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. നേ​ര​ത്തെ ന​ട​ന്ന ട്വ​ന്‍റി-20 പ​ര​മ്പ​ര ശ്രീ​ല​ങ്ക​യും ഏ​ക​ദി​ന പ​ര​മ്പ​ര ബം​ഗ്ലാ​ദേ​ശും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<