പ്ര​ചാ​ര​ണ​ത്തി​നു പ​ണ​മി​ല്ല; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
പ്ര​ചാ​ര​ണ​ത്തി​നു പ​ണ​മി​ല്ല; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
Monday, April 1, 2024 5:50 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ത​ല​സ്ഥാ​ന​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ൽ അ​ക്കൗ​ണ്ട് ന​മ്പ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ഹാ​യ അ​ഭ്യ​ർ​ഥ​ന എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണ​ത്തി​നൊ​പ്പം പി​ടി​ച്ചു നി​ൽ​ക്കാ​ൻ ഇ​ത​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി പ​റ​യു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ണ്. പി​ന്തു​ണ​ക്ക് ഒ​പ്പം സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കൂ​ടി അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​ണ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​യാ​റാ​ക്കി​യ​തെ​ങ്കി​ലും സ​ന്ദേ​ശം ഷെ​യ​ർ ചെ​യ്ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.


ഗ്രാ​മീ​ൺ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണി​പ്പോ​ഴു​ള്ള​തെ​ന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു. ഒ​രു ഓ​ട്ടോ തൊ​ഴി​ലാ​ളി അ​യ​ച്ച​ത് 20 രൂ​പ​യാ​ണ്. എ​നി​ക്ക് 10 രൂ​പ​യാ​യാ​ലും 20 രൂ​പ​യാ​യാ​ലും പ്ര​ശ്ന​മി​ല്ല. അ​തെ​ല്ലാം പി​ന്തു​ണ​യാ​ണ്. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ. പ​ണം പെ​രു​കി വ​രും. കോ​ടി​ക​ളി​ല്ലേ​ലും ല​ക്ഷ​ങ്ങ​ളെ​ങ്കി​ലും കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<