കെ. ​സു​രേ​ന്ദ്ര​ന്‍റെ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു സ്മൃ​തി ഇ​റാ​നി എ​ത്തും
കെ. ​സു​രേ​ന്ദ്ര​ന്‍റെ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു സ്മൃ​തി ഇ​റാ​നി എ​ത്തും
Tuesday, April 2, 2024 8:05 PM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ലെ​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണം. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു.

അ​മേ​ഠി​യി​ല്‍ വി​ക​സ​ന വി​പ്ല​വം എ​ത്തി​ച്ച പ്രി​യ ​നാ​യി​ക സ്മൃ​തി ഇ​റാ​നി​യോ​ടൊ​പ്പ​മാ​ണ് പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് പോ​കു​ന്ന​തെ​ന്നും എ​ല്ലാ​വ​രും കൂ​ടെ വ​ര​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭ്യ​ര്‍​ഥി​ച്ചു.


ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​മേ​ഠി​യി​ല്‍ പ​രാ​ജ​യം രു​ചി​ച്ച​ത് സ്മൃ​തി ഇ​റാ​നി​യോ​ടാ​യി​രു​ന്നു. മാ​ന​സി​ക​മാ​യ മേ​ല്‍​ക്കൈ നേ​ടു​ക എ​ന്ന ല​ക്ഷ്യം കൂ​ടി വ​യ​നാ​ട്ടി​ലേ​ക്ക് സ്മൃ​തി​യെ എ​ത്തി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ബി​ജെ​പി​ക്കു​ണ്ട്. അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<