പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി; അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി; അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, April 3, 2024 12:46 AM IST
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ച്ച് 28 രാ​ത്രി​യി​ൽ 17 കാ​രി​യാ​യ പെ​ൺ​കു​ട്ടി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​റ​മു​ഖ ന​ഗ​ര​ത്തി​ലെ കൊ​മ്മാ​ടി ചൈ​ത​ന്യ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ൽ നി​ന്നാ​ണ് അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​മി​സ്ട്രി ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ എ​ൻ. ശ​ങ്ക​ർ റാ​വു, കോ​ളേ​ജ് മാ​നേ​ജ്‌​മെ​ന്‍റ് മേ​ധാ​വി ശ​ങ്ക​ർ വ​ർ​മ, പ്രി​ൻ​സി​പ്പ​ൽ ജി. ​ഭാ​നു പ്ര​വീ​ൺ, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ വി. ​ഉ​ഷാ റാ​ണി, റാ​ണി​യു​ടെ ഭ​ർ​ത്താ​വ് വി. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ളാ​ണ് ശ​ങ്ക​ർ റാ​വു​വെ​ന്ന് വി​ശാ​ഖ​പ​ട്ട​ണം നോ​ർ​ത്ത് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) ബി. ​സു​നി​ൽ പ​റ​ഞ്ഞു.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 305, 354 എ, 354 ​സി, 506, പോ​ക്‌​സോ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 12, റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള മ​റ്റ് വ​കു​പ്പു​ക​ൾ എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ അ​ഞ്ച് പേ​രെ​യും ബു​ധ​നാ​ഴ്ച ജ​ഡ്ജി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​സി​പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<