ക​ള്ള് ഷാ​പ്പു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; ക​ള്ളി​ന്‍റെ അ​ള​വി​ൽ ക്ര​മ​ക്കേ​ട് കണ്ടെത്തി
ക​ള്ള് ഷാ​പ്പു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന; ക​ള്ളി​ന്‍റെ അ​ള​വി​ൽ ക്ര​മ​ക്കേ​ട് കണ്ടെത്തി
Wednesday, April 3, 2024 1:29 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ക​ള്ള് ഷാ​പ്പു​ക​ളി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ ക​ള്ള് ശേ​ഖ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. വി​ജി​ല​ൻ​സ് വി​വി​ധ ഷാ​പ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

ചെ​ത്തു​കാ​രി​ൽ നി​ന്ന് സം​ഭ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ക​ള്ള് ചി​ല​യി​ട​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി.

ചേ​ർ​ത്ത​ല വ​യ​ലാ​റി​ലു​ള്ള പാ​ഞ്ചാ​ലി ഷാ​പ്പ്, കു​ട്ട​നാ​ട് പു​ൽ​പ്പ​ള്ളി​യി​ലു​ള്ള ആ​റ്റു​മു​ഖം ഷാ​പ്പ്, മാ​വേ​ലി​ക്ക​രി​ലു​ള്ള മ​ൺ​കു​ടം ഷാ​പ്പ്, കാ​യം​കു​ളം ന​ട​ക്കാ​വി​ലു​ള്ള മേ​നാം​പ​ള്ളി ഷാ​പ്പ്, ചെ​ങ്ങ​ന്നൂ​രി​ലു​ള്ള കി​ളി​യ​ന്ത​റ ഷാ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


അ​തേ​സ​മ​യം, കു​ട്ട​നാ​ട്ടി​ലെ ആ​റ്റു​മു​ഖം ഷാ​പ്പ് ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<