അ​രു​ണാ​ച​ലി​ൽ മ​ല​യാ​ളി​ക​ളു​ടെ മ​ര​ണം: ആ​ര്യ​യ്ക്ക് ഇ​മെ​യി​ൽ അ​യ​ച്ച ആ​ളെ തെ​ര​യു​ന്നു
അ​രു​ണാ​ച​ലി​ൽ മ​ല​യാ​ളി​ക​ളു​ടെ മ​ര​ണം: ആ​ര്യ​യ്ക്ക് ഇ​മെ​യി​ൽ അ​യ​ച്ച ആ​ളെ തെ​ര​യു​ന്നു
Saturday, April 6, 2024 8:34 PM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​ണാ​ച​ലി​ല്‍ മ​ല​യാ​ളി​ക​ളാ​യ ദ​ന്പ​തി​ക​ളും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്യ​യ്ക്ക് ഇ​മെ​യി​ൽ അ​യ​ച്ചി​രു​ന്ന ആ​ളെ തേ​ടി പോ​ലീ​സ്. ആ​ര്യ​യു​ടെ ലാ​പ്ടോ​പ്പ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ണ്‍ ബോ​സ്കോ എ​ന്ന ഐ​ഡി​യി​ലേ​ക്ക് ന​ട​ന്ന ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഈ ​ഇ​മെ​യി​ൽ ആ​രു​ടേ​താ​ണെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഡോ​ൺ​ബോ​സ്കോ എ​ന്ന​ത് ന​വീ​നോ ദേ​വീ​യോ ആ​ണോ​യെ​ന്നും അ​ല്ലെ​ങ്കി​ൽ പു​റ​ത്തു നി​ന്നു​ള്ള മ​റ്റാ​രെ​ങ്കി​ലു​മാ​ണോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മ​ര​ണ​ത്തി​ന് എ​ന്തു​കൊ​ണ്ട് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നും പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു​ണ്ട്.


കോ​ട്ട​യം മീ​ട​നം സ്വ​ദേ​ശി​ക​ളും ദ​മ്പ​തി​ക​ളു​മാ​യ ന​വീ​ന്‍ (39), ദേ​വി (39), വ​ട്ടി​യൂ​ര്‍​ക്കാ​വ് മേ​ല​ത്തു​മേ​ലെ സ്വ​ദേ​ശി​നി ആ​ര്യ നാ​യ​ര്‍ (27) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2021 മു​ത​ലു​ള്ള ഇ​വ​രു​ടെ ഇ​മെ​യി​ല്‍ രേ​ഖ​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<