ന​ഗ്ന ചി​ത്രം പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി; പ​ണം ത​ട്ടി​യെ​ടു​ത്തു: പ​രാ​തി​യു​മാ​യി യു​വ​തി
ന​ഗ്ന ചി​ത്രം പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി; പ​ണം ത​ട്ടി​യെ​ടു​ത്തു: പ​രാ​തി​യു​മാ​യി യു​വ​തി
Monday, April 8, 2024 1:13 AM IST
നാ​ഗ്പു​ർ: എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​സ്ഥ​നെ​ന്ന വ്യാ​ജേ​ന സൗ​ഹൃ​ദം സ്ഥാ​പി​ച്ച് യു​വാ​വ് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം.

36കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ്, ശ്യാം ​സു​പ​ത്ക​ർ എ​ന്ന​യാ​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗം, പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് കേ​സെ​ടു​ത്തു. ശ്യാം ​വ​ർ​മ എ​ന്ന പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യ പ്ര​തി​യെ നാ​ല് വ​ർ​ഷം മു​മ്പ് ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

താ​നൊ​രു ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും താ​ൻ നാ​ഗ്പൂ​രി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ഒ​ടു​വി​ൽ ക​ണ്ടു​മു​ട്ടാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ, സു​പ​ത്ക​ർ യു​വ​തി​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി, അ​വ​ളെ ബോ​ധ​ര​ഹി​ത​യാ​ക്കി. തു​ട​ർ​ന്ന് ന​ഗ്ന ചി​ത്രം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.


ത​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് സു​പ​ത്ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​ജ്‌​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് നാ​ല് ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും പ്ര​തി ത​ട്ടി​യെ​ടു​ത്തു.

ഇ​യാ​ൾ വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ല​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<