സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നെ കാ​റി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം
സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നെ കാ​റി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം
Monday, April 8, 2024 2:47 AM IST
അ​മൃ​ത്സ​ർ: അ​ന​ധി​കൃ​ത ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​നെ കാറിടിപ്പിച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. പ​ഞ്ചാ​ബി​ലെ നാ​രൈ​ൻ​ഗ​ർ​ഹ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

മാ​ർ​ച്ച് 28 പു​ല​ർ​ച്ചെ ഒ​ന്നോ​ടെ നാ​രാ​യ​ൻ​ഗ​ർ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ കാ​റി​ൽ മ​നഃ​പൂ​ർ​വം മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു വാ​ഹ​നം. എ​സ്‌​ഡി​എം യാ​ഷ് ജാ​ലു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡും ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​സ്‌​യു​വി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ ഖ​ന​ന മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

എ​സ്‌​ഡി​എ​മ്മി​ന്‍റെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ പ​രാ​തി​യി​ൽ, വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കുമെതി​രെ സ​ർ​ക്കാ​ർ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ൽ, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ ഐ​പി​സി വ​കു​പ്പു​ക​ൾ പ്ര​കാ​രം നാ​രാ​യ​ൺ​ഗ​ർ​ഹ് പോ​ലീ​സ് ഏ​പ്രി​ൽ ആ​റി​ന് കേ​സെ​ടു​ത്തു.


ന​രൈ​ൻ​ഗ​ർ​ഹ് പ്ര​ദേ​ശ​ത്തെ ന​ദി​ക​ളി​ലെ അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളും ന​ട​ത്തി​യി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷം മു​മ്പ്, നു​ഹ് ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത ക​ല്ല് ഖ​ന​ന​ത്തി​നെ​തി​രെ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് റാ​ങ്കി​ലു​ള്ള ഓ​ഫീ​സ​ർ സു​രേ​ന്ദ​ർ സിം​ഗി​നെ ഒ​രു ഡ​മ്പ​ർ ട്ര​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചി​രു​ന്നു.

ഒ​രു വ​ർ​ഷം മു​മ്പ്, ഖ​ന​ന മാ​ഫി​യ​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ പാ​നി​പ്പ​ത്തി​ലെ ബാ​പോ​ളി മേ​ഖ​ല​യി​ൽ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<