ജ​മ്മു​കാ​ഷ്മീ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം
ജ​മ്മു​കാ​ഷ്മീ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം
Tuesday, April 9, 2024 6:36 AM IST
ശ്രീനഗർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് നേ​രെ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പ്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ൺ സ്വ​ദേ​ശി​യാ​യ ദി​ൽ​ര​ഞ്ജീ​ത് സിം​ഗി​ന് നേ​രെ​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ദ​ക്ഷി​ണ കാ​ഷ്മീ​ർ ജി​ല്ല​യി​ലെ ഹെ​ർ​പോ​റ മേ​ഖ​ല​യി​ൽ ആ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ ഷോ​പി​യാ​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ഇ​യാ​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.


പോ​ലീ​സ് പ്ര​ദേ​ശം വ​ള​ഞ്ഞി​ട്ടു​ണ്ട്. അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<