പ്ര­​ക­​ട­​ന­​പ​ത്രി​ക പേ­​ജ് എ­​ട്ടി​ല്‍ നി­​ല­​പാ­​ടി​ല്ല, പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് ആ­​ളു​ക­​ളെ തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു​ന്നു: മു­​ഖ്യ­​മ​ന്ത്രി
പ്ര­​ക­​ട­​ന­​പ​ത്രി​ക  പേ­​ജ് എ­​ട്ടി​ല്‍ നി­​ല­​പാ­​ടി​ല്ല, പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് ആ­​ളു​ക­​ളെ തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു​ന്നു: മു­​ഖ്യ­​മ​ന്ത്രി
Tuesday, April 9, 2024 1:20 PM IST
കൊ​ല്ലം: കോ​ണ്‍­​ഗ്ര­​സ് പ്ര­​ക­​ട­​ന­​പ­​ത്രി­​ക സം­​ബ­​ന്ധി­​ച്ച പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ­​ന്‍റെ വാ­​ദം ത­​ള്ളി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. പ്ര­​ക­​ട­​ന­​പ­​ത്രി­​ക പേ­​ജ് എ­​ട്ടി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സം­​ബ­​ന്ധി­​ച്ച പാ​ര്‍­​ട്ടി നി­​ല­​പാ­​ടു­​ണ്ടെ­​ന്ന വാ­​ദ­​ത്തി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

സി­​എ­​എ­​യെ­​ക്കു­​റി­​ച്ച് പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ യാ­​തൊ­​രു പ­​രാ­​മ​ര്‍­​ശ­​വു­​മി​ല്ല. പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് ആ­​ളു​ക­​ളെ തെ­​റ്റി­​ദ്ധ­​രി­​പ്പി­​ക്കു­​ക­​യാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ സി​എ​എ​യെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ടോ എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ എ​ട്ടാ​മ​ത്തെ പേ​ജ് നോ​ക്ക​ണ​മെ​ന്ന് സ​തീ­​ശ​ന്‍ ക­​ഴി­​ഞ്ഞ ദി​വ­​സം പ­​റ­​ഞ്ഞി­​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നുഛേ​ദം 14ന് ​വി​രു​ദ്ധ​മാ​യി ബി​ജെ​പി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന നി​യ​മ​ങ്ങ​ളെ​ല്ലാം റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​ക​ട​നപ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​യി പ​റ­​ഞ്ഞി­​ട്ടു­​ണ്ടെ​ന്നും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യും അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ­​ണെ­​ന്നു­​മാ­​യി­​രു​ന്നു സ­​തീ​ശ­​ന്‍റെ പ­​രാ­​മ​ര്‍​ശം.


സി­​എ­​എ സം­​ബ­​ന്ധി­​ച്ച് കോ​ണ്‍­​ഗ്ര­​സ് പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ നി­​ല­​പാ­​ട് വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടി­​ല്ലെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി വി­​മ­​ര്‍​ശ­​നം ശ­​ക്ത­​മാ­​ക്കി­​യ­​തോ­​ടെ­​യാ­​യി­​രു­​ന്നു സ­​തീ​ശ­​ന്‍റെ പ്ര­​തി­​ക­​ര​ണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<