ബ​സി​നു മു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങി​യ യു​വാ​വ് താ​ഴെ വീ​ണു മ​രി​ച്ചു
ബ​സി​നു മു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങി​യ യു​വാ​വ് താ​ഴെ വീ​ണു മ​രി​ച്ചു
Tuesday, April 9, 2024 7:54 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഊ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​സി​നു മു​ക​ളി​ൽ​നി​ന്നു വീ​ണ് മ​രി​ച്ചു. ഊ​ട്ടി വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി മ​നീ​ഷ് കു​മാ​റാ​ണ് (27) മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ യു​വാ​വ് ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​വ​രു​ടെ ബ​സി​നു മു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു.


രാ​ത്രി ഉ​റ​ക്ക​ത്തി​നി​ട​യി​ൽ ബ​സി​നു​മു​ക​ളി​ൽ​നി​ന്ന് ഉ​രു​ണ്ട് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഉ​ട​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<