അ​തി​ര​പ്പി​ള്ളി​യി​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ ബ​സ് ത​ട​ഞ്ഞ് കാ​ട്ടു​കൊ​മ്പ​ൻ
അ​തി​ര​പ്പി​ള്ളി​യി​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ ബ​സ് ത​ട​ഞ്ഞ് കാ​ട്ടു​കൊ​മ്പ​ൻ
Tuesday, April 9, 2024 7:58 PM IST
അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ റോ​ഡി​ൽ പൊ​ക​ല​പ്പാ​റ​യി​ൽ ടൂ​റി​സ്റ്റു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് കാ​ട്ടു കൊ​മ്പ​ൻ ത​ട​ഞ്ഞി​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 7.15-നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

വ​ന​ത്തി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന ഒ​റ്റ​യാ​നാ​ണ് ബ​സ് ത​ട​ഞ്ഞ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. ഏ​റെ​നേ​രം റോ​ഡി​ൽ അ​ഭ്യാ​സം കാ​ഴ്ച​വ​ച്ച കാ​ട്ടാ​ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഭീ​തി​യോ​ട​പ്പം കൗ​തു​കം പ​ക​ർ​ന്നു.

ബ​സി​ൽ​നി​ന്നു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ഏ​റെ​നേ​രം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​ശേ​ഷ​മാ​ണ് കൊ​മ്പ​ൻ വ​ന​ത്തി​ലേ​ക്ക് ക​യ​റി പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<