പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു: സ​തീ​ശ​ൻ
പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു: സ​തീ​ശ​ൻ
Tuesday, April 9, 2024 8:03 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഷു, റം​സാ​ന്‍ ച​ന്ത​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് ക​ത്ത് ന​ല്‍​കി.

പൊ​തു​വി​പ​ണി​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷു, റം​സാ​ൻ ച​ന്ത​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ല്‍​നി​ന്നും ഒ​ളി​ച്ചോ​ടു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത അ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ വി​പു​ല​മാ​യ ഉ​ത്സ​വ​കാ​ല ച​ന്ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് സ​പ്ലൈ​കോ​യും ശ്ര​മി​ച്ച​ത്. സ​പ്ലൈ​കോ ആ​രം​ഭി​ച്ച വി​ഷു, റം​സാ​ന്‍ ച​ന്ത​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പേ​രി​ന് മാ​ത്ര​മാ​ണ്.


നി​കു​തി ഭീ​ക​ര​ത​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും ന​ട്ടം​തി​രി​യു​ന്ന പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നോ ചേ​ര്‍​ത്ത് പി​ടി​ക്കാ​നോ തെര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പോ​ലും ഈ ​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<