മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വീ​ര​പ്പ മൊ​യ്‌​ലി രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വീ​ര​പ്പ മൊ​യ്‌​ലി രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു
Wednesday, April 10, 2024 9:00 AM IST
ബം​ഗ​ളൂ​രു: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ വീ​ര​പ്പ മൊ​യ്‌​ലി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ചി​ക്ക​ബെ​ല്ലാ​പു​ര ലോ​ക്‌​സ​ഭാ സ്ഥാ​നാ​ർ​ഥി ര​ക്ഷാ രാ​മ​യ്യ​യ്ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

1992 ന​വം​ബ​ർ മു​ത​ൽ 1994 ഡി​സം​ബ​ർ വ​രെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വീ​ര​പ്പ മൊ​യ്‌​ലി ചി​ക്ക​ബെ​ല്ലാ​പു​ര​യി​ൽ വ​ച്ചാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 84 കാ​ര​നാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ചി​ക്ക​ബെ​ല്ലാ​പു​ര​യി​ൽ നി​ന്ന് ലോ​ക്‌​സ​ഭാ സീറ്റിനായി ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി ര​ക്ഷാ രാ​മ​യ്യ​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ചൊ​വ്വാ​ഴ്‌​ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച അ​ദ്ദേ​ഹം, രാ​മ​യ്യ​യ്‌​ക്ക് വേ​ണ്ടി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ൽ പെ​ട്രോ​ളി​യം, പ്ര​കൃ​തി​വാ​ത​കം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ വ​ഹി​ച്ചി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു മൊ​യ്‌​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<