വ്യാ​ജ​ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ
വ്യാ​ജ​ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ
Wednesday, April 10, 2024 7:30 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ വി​ശ്വാ​സ്യ​ത​യെ ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. അ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളും ദൃ​ശ്യ-​ശ്ര​വ്യ-​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളും നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലും ജി​ല്ലാ ത​ല​ത്തി​ലും മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സെ​ല്ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പോ​ലീ​സും ഇ​തു​സം​ബ​ന്ധി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വ്യാ​ജ വാ​ർ​ത്ത​ക​ൾ, പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യ വാ​ർ​ത്ത​ക​ൾ, പെ​യ്ഡ് ന്യൂ​സ് എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ൽ നി​മ​യാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ-​ശ്ര​വ്യ പ​ര​സ്യ​ങ്ങ​ൾ​ക്ക് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്. ഈ ​അം​ഗീ​കാ​രം ഇ​ല്ലാ​തെ പ​ര​സ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.


സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​റു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്.

സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന ദൃ​ശ്യ-​ശ്ര​വ്യ പ​ര​സ്യ​ങ്ങ​ൾ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലെ മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വും വേ​ണം.

പോ​ളിം​ഗ് ദി​വ​സ​വും തൊ​ട്ടു മു​ൻ​പു​ള്ള ദി​വ​സ​വും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കും മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<