തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണ കാ​മ്പ​യി​ൻ ക​ട​ലി​ന​ടി​യി​ൽ ന​ട​ത്തി സ്കൂ​ബാ ഡൈ​വ​ർ​മാ​ർ
തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക്ക​ര​ണ കാ​മ്പ​യി​ൻ ക​ട​ലി​ന​ടി​യി​ൽ ന​ട​ത്തി സ്കൂ​ബാ ഡൈ​വ​ർ​മാ​ർ
Thursday, April 11, 2024 7:34 AM IST
ചെ​ന്നൈ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി ചെ​ന്നൈ​യി​ലെ ഒ​രു കൂ​ട്ടം സ്കൂ​ബാ ഡൈ​വ​ർ​മാ​ർ. ആ​റ് സ്കൂ​ബാ ഡൈ​വ​ർ​മാ​ർ ചെ​ന്നൈ​യി​ലെ നീ​ല​ങ്ക​രൈ​യി​ൽ ക​ട​ലി​ന്‍റെ അ​റു​പ​ത് അ​ടി താ​ഴ്ച​യി​ൽ വോ​ട്ടിം​ഗ് പ്ര​ക്രി​യ ന​ട​ത്തി വോ​ട്ടിം​ഗി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ഇ​സി​ഐ)​യു​ടെ വോ​ട്ടിം​ഗ് ബോ​ധ​വ​ൽ​ക്ക​ര​ണ പ്ല​ക്കാ​ർ​ഡു​ക​ൾ സ​ഹി​തം മോ​ക്ക് ഇ​വി​എം മെ​ഷീ​നു​മാ​യാ​ണ് വി​ദ​ഗ്ധ​ർ ക​ട​ലി​ൽ മു​ങ്ങി​യ​ത്. "എ​ന്‍റെ വോ​ട്ടി​ന്‍റെ ശ​ക്തി എ​നി​ക്ക​റി​യാം'," എ​ന്‍റെ രാ​ജ്യം, എ​ന്‍റെ വോ​ട്ട്' എ​ന്നി​ങ്ങ​നെ​യാ​ണ് പ്ല​ക്കാ​ർ​ഡി​ൽ എ​ഴു​തി​യി​രു​ന്ന​ത്.


സ്കൂ​ബ ഡൈ​വ് ഇ​ൻ​സ്ട്ര​ക്ട​റും ടെം​പി​ൾ അ​ഡ്വ​ഞ്ച​ർ ഡ​യ​റ​ക്ട​റു​മാ​യ എ​സ്.​ബി. അ​ര​വി​ന്ദ് ത​രു​ൺ​ശ്രീ​യാ​ണ് ഡീ​പ് ഡൈ​വിം​ഗ് വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ 543 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും, ഏ​പ്രി​ൽ 19 ന് ​ആ​രം​ഭി​ച്ച് ജൂ​ൺ ഒ​ന്നി​ന് അ​വ​സാ​നി​ക്കും. ഏ​ക​ദേ​ശം 97 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​ർ​ഹ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<