ഹിമാചലിൽ കങ്കണയെ വിക്രമാദിത്യ സിംഗ് നേരിടും
ഹിമാചലിൽ കങ്കണയെ വിക്രമാദിത്യ സിംഗ് നേരിടും
Sunday, April 14, 2024 12:42 AM IST
ഷിംല: ഹിമാചൽപ്രദേശിൽ കങ്കണ റണാവത്തിനെതിരെ വീർഭദ്ര സിംഗിന്‍റെ മകനെ രംഗത്തിറക്കി കോൺഗ്രസ്. മാണ്ഡി ലോക്‌സഭാ സീറ്റിൽ കങ്കണയെ വിക്രമാദിത്യ സിംഗ് നേരിടും. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്തിമ പട്ടിക തയാറാക്കിയത്.

നിലവിൽ ഹിമാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് വിക്രമാദിത്യ സിംഗ്. ഹിമാചലിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിംഗിന്‍റെയും മാണ്ഡിയിൽ നിന്നുള്ള സിറ്റിംഗ് എംപിയും കോൺഗ്രസ് സംസ്ഥാന യൂണിറ്റ് പ്രസിഡന്‍റുമായ പ്രതിഭാ സിംഗിന്‍റെയും മകനാണ് വിക്രമാദിത്യ സിംഗ്.


2021 ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിക്രമാദിത്യ സിംഗ്, തന്‍റെ അമ്മയ്ക്ക് വേണ്ടി വിപുലമായ പ്രചാരണം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<