യു​പി​യി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു
യു​പി​യി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ടു
Sunday, April 14, 2024 12:57 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ​യ്ക്ക് സ​മീ​പം തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​കാ​രി മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​ലീ​സ് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. കോ​ട്വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​മേ​ത്തി മാ​താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് എ​സ്എ​ച്ച്ഒ വേ​ദ​പ്ര​കാ​ശ് ശ​ർ​മ പ​റ​ഞ്ഞു.


മാ​സ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​ൽ​ക്കാ​ലി​ക കു​ടി​ലി​ലാ​ണ് കു​ട്ടി​യും കു​ടും​ബ​വും ക​ഴി​ഞ്ഞ​ത്. വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​മാ​ണ് കു​ട്ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ആ​ളു​ക​ൾ നാ​യ്ക്ക​ളെ ഓ​ടി​ക്കു​മ്പോ​ഴേ​ക്കും പെ​ൺ​കു​ട്ടി മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<