ഇ​റാ​ന്‍റെ ഭീ​ഷ​ണി; ഇ​സ്ര​യേ​ലി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു
ഇ​റാ​ന്‍റെ ഭീ​ഷ​ണി; ഇ​സ്ര​യേ​ലി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു
Thursday, April 18, 2024 7:53 PM IST
ടെ​ൽ അ​വീ​വ്: ദ​മാ​സ്‌​ക​സ് കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഇസ്രയേലിൽ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് സൈ​നി​ക വ​ക്താ​വ് ഡാ​നി​യ​ൽ ഹ​ഗാ​രി പ​റ​ഞ്ഞു.

ഏ​പ്രി​ൽ ഒ​ന്നി​ന് ദ​മാ​സ്‌​ക​സി​ലെ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​ന​റ​ൽ​മാ​രു​ൾ​പ്പെ​ടെ ഏ​ഴ് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​റാ​ൻ വേ​ഗ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞു.


അ​തി​നി​ടെ​യാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പം ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ക​പ്പ​ൽ ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും ക​പ്പ​ലി​ലു​ണ്ട്. സു​ര​ക്ഷാ സാ​ഹ​ച​ര്യം കാ​ര​ണം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന ഹം​ഗ​റി, ഓ​സ്ട്രി​യ സ​ന്ദ​ർ​ശ​നം ഇ​സ്ര​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് മാ​റ്റി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<