കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും കോ​ണ്‍​ഗ്ര​സ് അ​ധി​കാ­​ര­​ത്തി​ല്‍ തി­​രി­​ച്ചെ​ത്തും: രാ​ഹു​ല്‍ ഗാ​ന്ധി
കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും കോ​ണ്‍​ഗ്ര​സ് അ​ധി​കാ­​ര­​ത്തി​ല്‍ തി­​രി­​ച്ചെ​ത്തും: രാ​ഹു​ല്‍ ഗാ​ന്ധി
Monday, April 15, 2024 3:03 PM IST
വ­​യ­​നാ​ട്: ഒ​രു രാ​ജ്യം, ഒ​രു ഭാ​ഷ, ഒ​രു നേ​താ​വ് എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ സ­​ങ്ക​ല്‍­​പ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് രാ­​ഹു​ല്‍ ഗാ­​ന്ധി. ഒ​രു നേ​താ​വ് മ​തി​യെ​ന്ന സ​ങ്ക​ല്‍​പം നാ​ടി​നോ​ടു​ള്ള അ​വ­​ഹേ­​ള­​ന­​മാ­​ണെ­​ന്ന് രാ­​ഹു​ല്‍ വി­​മ​ര്‍­​ശി​ച്ചു.

തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ചാ­​ര­​ണ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി സു​ല്‍­​ത്താ​ന്‍ ബ­​ത്തേ­​രി­​യി​ല്‍ ന­​ട​ന്ന റോ­​ഡ് ഷോ­​യ്­​ക്കി​ടെ ജ­​ന­​ങ്ങ­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു രാ­​ഹു​ല്‍. മ​ല​യാ​ളം ഹി​ന്ദി​യേ​ക്കാ​ന്‍ ചെ​റു​താ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് ഒ​രു ജ​ന​ത​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. ഓ​രോ ഭാ​ഷ​യും അ​താ​ത് നാ​ഗാ​രി​ക​ത​യു​മാ​യി ഇ​ഴ ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന­​താ​ണ്.

ഇ​ന്ത്യ ഒ​രു പൂ​ച്ചെ​ണ്ട് പോ​ലെ​യാ​ണ്. അ​തി​ല്‍ എ​ല്ലാ പൂ​ക്ക​ളും ഉ​ണ്ടെ​ങ്കി​ലെ ഭം​ഗി​യാ​കൂ. എ​ന്നാ​ല്‍ ഒ​രു ത​രം പൂ​വ് മാ​ത്രം മ​തി​യെ​ന്നാ​ണ് ചി​ല​ര്‍ പ​റ​യു­​ന്ന​ത്.


കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ ഇ​ല്ലാ​ത്ത​ത് വി​ക​സ​ന​ത്തെ ബാ­​ധി­​ച്ചു. ര­​ണ്ടി­​ട​ത്തും പാ​ര്‍­​ട്ടി അ­​ധി­​കാ­​ര­​ത്തി​ല്‍ തി­​രി­​ച്ച­​ത്തു­​മെ​ന്നും രാ­​ഹു​ല്‍ പ­​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര­​ത്തി​ല്‍ അ­​ധി­​കാ­​ര­​ത്തി​ല്‍ വ​ന്നാ​ൽ നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​ന്‍റെ വി​ക​സ​നം യാ­​ഥാ​ര്‍­​ഥ്യ­​മാ­​ക്കും. വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​ശ്‌​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രി­​ന് മി­​നി­​റ്റു­​ക­​ള്‍ കൊ­​ണ്ട് പ­​രി­​ഹ­​രി­​ക്കാ​ന്‍ ക­​ഴി­​യു​ന്ന​താ​ണെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ­​ക്കാ​ര്യം ഉ­​ന്ന­​യി­​ച്ച് മു­​ഖ്യ­​മ­​ന്ത്രി­​ക്ക് താ​ന്‍ പ­​ല ത­​വ­​ണ ക­​ത്തെ­​ഴു​തി. എ­​ന്നാ​ല്‍ പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ​ന്‍ ത­​യാ­​റാ­​കു­​ന്നി­​ല്ലെ​ന്നും രാ­​ഹു​ല്‍ വി­​മ​ര്‍­​ശി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<