മൊ​ഴി​പ്പ​ക​ര്‍​പ്പ് ന​ല്‍​ക​രു​തെ​ന്ന് പ​റ​യാ​ന്‍ പ്ര​തി​ക്ക് അ​വ​കാ­​ശ­​മി­​ല്ലെ­​ന്ന് അ­​തി­​ജീ​വി​ത; ദി­​ലീ­​പി­​ന്‍റെ ഹ​ര്‍­​ജി വി­​ധി പ­​റ­​യാ​ന്‍ മാ​റ്റി
മൊ​ഴി​പ്പ​ക​ര്‍​പ്പ് ന​ല്‍​ക​രു​തെ​ന്ന് പ​റ​യാ​ന്‍ പ്ര​തി​ക്ക് അ​വ​കാ­​ശ­​മി­​ല്ലെ­​ന്ന് അ­​തി­​ജീ​വി​ത; ദി­​ലീ­​പി­​ന്‍റെ ഹ​ര്‍­​ജി വി­​ധി പ­​റ­​യാ​ന്‍ മാ​റ്റി
Tuesday, April 16, 2024 5:47 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​തി​ലെ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടിന്‍റെ മൊ­​ഴി­​പ്പ­​ക​ര്‍­​പ്പു­​ക​ള്‍ അ­​തീ­​ജീ­​വി­​ത­​യ്­​ക്ക് ന­​ല്‍­​കു­​ന്ന­​തി­​നെ­​തി­​രെ­​യു­​ള്ള പ്ര­​തി ദി­​ലീ­​പി­​ന്‍റെ ഹ​ര്‍­​ജി ഹൈ­​ക്കോ​ട­​തി വി­​ധി പ­​റ­​യാ​ന്‍ മാ​റ്റി. ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം ഹ​ര്‍­​ജി­​യി​ല്‍ കോ​ട​തി വി­​ധി പ­​റ­​ഞ്ഞേ­​ക്കും.

വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി­​ലെ മൊ­​ഴി­​പ്പ­​ക​ര്‍­​പ്പു­​ക​ള്‍ അ­​തി­​ജീ­​വി­​ത­​യ്­​ക്ക് ന​ല്‍­​കാ­​നു­​ള്ള സിം­​ഗി​ള്‍ ബെ­​ഞ്ചി­​ന്‍റെ ഉ­​ത്ത​ര­​വ് നി­​യ­​മ­​വി­​രു­​ദ്ധ­​മാ­​ണെ­​ന്ന് കാ­​ട്ടി­​യാ­​ണ് ദി­​ലീ­​പ് ഡി­​വി­​ഷ​ന്‍ ബെ­​ഞ്ചി­​നെ സ­​മീ­​പി­​ച്ച​ത്. നേ­​ര​ത്തേ തീ​ര്‍​പ്പാ​ക്കി​യ ഹ​ര്‍​ജി​യി​ല്‍ പു​തി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​രു​തെ​ന്നും അ​ത് സു​പ്രീം​കോ​ട​തി വി​ധി​ക​ളു​ടെ ലം​ഘ​ന­​മെ­​ന്നു­​മാ­​യി­​രു­​ന്നു ദി­​ലീ­​പി­​ന്‍റെ വാ​ദം.

എ­​ന്നാ​ല്‍ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ മൊ​ഴി​ക​ള്‍ അ​റി­​യാ​ന്‍ ത­​നി­​ക്ക് അ­​വ­​കാ­​ശ­​മു­​ണ്ടെ­​ന്ന് അ​തി​ജീ­​വി​ത കോ​ട​തി​യെ അ​റി​യി­​ച്ചു. മൊ​ഴി​പ്പ​ക​ര്‍​പ്പ് ന​ല്‍​ക​രു​തെ​ന്ന് പ​റ​യാ​ന്‍ പ്ര​തി​ക്ക് അ​വ​കാ­​ശ­​മി­​ല്ല. കോ​ട​തി ഉ​ത്ത​ര​വി​നെ എ​തി​ര്‍​ക്കാ​ന്‍ പ്ര​തി​ക്ക് എ​ന്ത് അ​ധി​കാ​ര​മാ​ണ് ഉ­​ള്ള­​തെ​ന്നും അ­​തി­​ജീ­​വി­​ത­​യു­​ടെ അ­​ഭി­​ഭാ­​ഷ­​ക​ന്‍ കോ­​ട­​തി­​യി​ല്‍ ചോ­​ദി​ച്ചു­.


ന­​ടി­​യെ ആ­​ക്ര­​മി­​ച്ച ദൃ­​ശ്യ­​ങ്ങ​ള്‍ അ­​ട­​ങ്ങി­​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ മാ​റി­​യ സം­​ഭ­​വ­​ത്തി​ല്‍ ജി​ല്ലാ ജ­​ഡ്­​ജി­​യാ​ണ് വ​സ്തു​താ​ന്വേ­​ഷ­​ണം ന­​ട­​ത്തി­​യ​ത്. ഈ ​അ­​ന്വേ­​ഷ­​ണ റി­​പ്പോ​ര്‍­​ട്ട് മാ­​ത്ര­​മാ­​ണ് അ­​തി­​ജീ­​വി­​ത­​യ്­​ക്ക് ല­​ഭി­​ച്ച­​ത്. പി­​ന്നാ​ലെ മൊ­​ഴി­​പ്പ­​ക​ര്‍­​പ്പു­​ക​ള്‍ വേ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് അ­​തി­​ജീ​വി​ത ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു​ക​യാ​യി​രു​ന്നു.

ഇ­​തോ​ടെ മൊ­​ഴി­​പ്പ­​ക​ര്‍­​പ്പു­​ക­​ളു­​ടെ സ​ര്‍​ട്ടി­​ഫൈ­​ഡ് കോ­​പ്പി അ­​തി­​ജീ­​വി­​ത­​യ്­​ക്ക് ന​ല്‍­​കാ​ന്‍ ഹൈ­​ക്കോ​ട­​തി സിം­​ഗി​ള്‍ ബെ­​ഞ്ച് ഉ­​ത്ത­​ര­​വി­​ട്ടു. ദി­​ലീ­​പി­​ന്‍റെ എ­​തി​ര്‍­​പ്പ് മ­​റി­​ക­​ട­​ന്നാ­​യി­​രു­​ന്നു സിം­​ഗി​ള്‍ ബെ­​ഞ്ചി­​ന്‍റെ തീ­​രു­​മാ​നം. ഇ­​തോ­​ടെ സിം­​ഗി​ള്‍ ബെ­​ഞ്ച് ഉ­​ത്ത­​ര­​വി­​നെ­​തി­​രേ ദി­​ലീ­​പ് ഡി­​വി­​ഷ​ന്‍ ബെ­​ഞ്ചി­​നെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<