പാ​ന്പു​ഭീ​തി​യി​ൽ "പാ​സ​ഞ്ചേ​ഴ്സ്!'
പാ​ന്പു​ഭീ​തി​യി​ൽ "പാ​സ​ഞ്ചേ​ഴ്സ്!'
Tuesday, April 16, 2024 5:09 PM IST
കോ​ട്ട​യം: പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ബോ​ഗി​ക്കു​ള്ളി​ല്‍ പാ​മ്പു​ക​യ​റി​ല്ലെ​ന്നും ഏ​റി​യാ​ല്‍ എ​ലി ക​യ​റാ​നു​ള്ള സാ​ധ്യ​ത​യേ​യു​ള്ളു​വെ​ന്നും റെ​യി​ല്‍​വെ പ​റ​യു​ന്നു. അ​തേ​സ​മ​യം കൊ​ച്ചി-​മ​ധു​ര എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നും ഇ​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച യാ​ത്ര​ക്കാ​ര​ന് പാ​മ്പു​ക​ടി​യേ​റ്റ​തി​ല്‍ യാ​ത്ര​ക്കാ​ർ ആ​ശ​ങ്ക​യി​ലു​മാ​ണ്.

യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നു​ക​ളു​ടെ വാ​തി​ലു​ക​ള്‍ ബ​ന്ധി​ക്കാ​റു​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​യു​ടെ വി​ട​വു​ക​ളി​ലൂ​ടെ​യോ ജ​നാ​ല​ക​ളി​ലൂ​ടെ​യോ കം​പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ പാ​മ്പ് ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പാ​ള​ങ്ങ​ളു​ടെ അ​ടി​യി​ല്‍ എ​ലി​യും പാ​മ്പും നാ​യ​ക​ളും പ​തി​വു​ള്ള​തു​മാ​ണ്.

അ​തേ​സ​മ​യം യാ​ത്ര​ക്കാ​ര്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ല​ഗേ​ജി​ല്‍ പാ​മ്പ് ക​യ​റി​പ്പ​റ്റി ഇ​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കാ​മെ​ന്ന് റെ​യി​ല്‍​വെ സു​ര​ക്ഷാ വി​ഭാ​ഗം സം​ശ​യി​ക്കു​ന്നു. തി​ര​ക്കേ​റി​യ ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ല്‍ സു​ര​ക്ഷ​യും ജാ​ഗ്ര​ത​യും ക്ര​മീ​ക​രി​ക്കു​ക എ​ളു​പ്പ​മ​ല്ല.


മീ​ന്‍​പാ​ത്ര​ങ്ങ​ളും കു​ട്ട​യും വ​ട്ടി​യും പ​ണി​സാ​ധ​ന​ങ്ങ​ളു​മാ​യി ട്രെ​യി​നി​ല്‍ ക​യ​റു​ന്ന യാ​ത്ര​ക്കാ​ര്‍ ഏ​റെ​യാ​ണ്. യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ ബോ​ഗി​യു​ടെ പു​റം​ഭാ​ഗം ക​ഴു​കു​ന്ന​തി​നൊ​പ്പം ഉ​ള്‍​വ​ശം വാ​ക്വം ക്ലീ​ന​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വൃ​ത്തി​യാ​ക്കു​ക. പാ​റ്റ​യും പ​ല്ലി​യും മൂ​ട്ട​യും പോ​ലു​ള്ള ജീ​വി​ക​ളെ ഇ​ത്ത​ര​ത്തി​ലാ​ണ് ഒ​ഴി​വാ​ക്കു​ക.

അ​തേ​സ​മ​യം ഗു​ഡ്‌​സ് ട്രെ​യി​നു​ക​ളി​ല്‍ സ​മാ​ന​മാ​യ സു​ര​ക്ഷ​ക​ളൊ​ന്നു​മി​ല്ല. ലോ​ഡ് ക​യ​റ്റാ​നും ഇ​റ​ക്കാ​നും പ്ലാ​റ്റ്‌​ഫോ​മി​നോ​ടു ചേ​ര്‍​ന്ന് വ​ലി​യ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ടു​ന്ന​തും നാ​യ​ക​ളും കു​റു​ന​രി​യും ഉ​ള്‍​പ്പെ​ടെ ബോ​ഗി​യി​ല്‍ ക​യ​റി​പ്പ​റ്റു​ന്ന​തും പ​തി​വാ​ണ്. അ​രി, ഗോ​ത​മ്പ് ചാ​ക്കു​ക​ള്‍​ക്കൊ​പ്പം നാ​യ​യും പാ​മ്പും മ​റ്റ് ജീ​വി​ക​ളും ച​ത്ത നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന​തും ഇ​ത്ത​ര​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<