സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവന: ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കെസിഎ
Friday, May 2, 2025 2:27 PM IST
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കെസിഎയ്ക്കും പങ്കുണ്ടെന്ന ശ്രീശാന്തിന്റെ വിമർശനത്തിന് പിന്നാലെയാണ് നടപടി.
ഏപ്രിൽ 30 ന് എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. വിവാദ പ്രസ്താവനയുടെ പേരിൽ കെസിഎ ശ്രീശാന്തിനു കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട. കെസിഎയ്ക്കെതിരേ ആര് അപകീർത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.