ഒഡീഷയിൽ പാലം നിർമാണത്തിനിടെ ക്രെയിൻ തകർന്നുവീണു; മൂന്ന് പേർ മരിച്ചു
Saturday, May 3, 2025 11:18 PM IST
ഭുവനേശ്വർ: ഒഡീഷയിൽ പാലം നിർമാണത്തിനിടെ ക്രെയിൻ തകർന്നുവീണു. കട്ടക്കിലെ ഖാൻ നഗറിലാണ് സംഭവം.
അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ എസ്സിബി മെഡിക്കൽ കോളജിലും കട്ടക്കിലെ ആശുപത്രിയിലേക്കും മാറ്റി.
കഥജോഡി നദിക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് ഉയർത്തുന്നതിനിടെ ക്രെയിൻ തകർന്നുവീഴുകയായിരുന്നു.