യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം
Tuesday, May 6, 2025 12:15 AM IST
സനാ: യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം. ടെൽ അവീവിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയോണിൽ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾ മിസൈൽ ആക്രമണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം ഉണ്ടാകുന്നത്.
ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതികൾ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂതികൾ ഇസ്രായേലിനെതിരെയും ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരെയും വെടിയുതിർക്കുകയും ചെയ്തിരുന്നു.