ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. തു​ട​ർ​ച്ച​യാ​യ 12-ാം രാ​ത്രി​യാ​ണ് പാ​ക് സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്ന​ത്.

ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര, ബാ​രാ​മു​ള്ള, പൂ​ഞ്ച്, ര​ജൗ​രി, മെ​ന്ദാ​ർ, നൗ​ഷേ​ര, സു​ന്ദ​ർ​ബാ​നി, അ​ഖ്‌​നൂ​ർ എ​ന്നി​വ​യ്ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സു​ര​ക്ഷാ​സേ​ന തി​രി​ച്ച​ടി ന​ൽ​കി.