സുഹൃത്തിനെയും അമ്മയെയും വീട്ടിൽ കയറി കുത്തി; യുവാവ് അറസ്റ്റിൽ
Tuesday, May 6, 2025 8:44 AM IST
പാലക്കാട്: സുഹൃത്തിനെയും അമ്മയെയും വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവമോർച്ച പ്രവർത്തകനായ രാഹുലാണ് പിടിയിലായത്. തേങ്കുറുശി വാണിയംപറമ്പ് സുജ(50), മകൻ അനുജിൽ(29) എന്നിവർക്കാണ് കുത്തേറ്റത്.
തിങ്കളാഴ്ച രാത്രിയോടെ രാഹുലും സുഹൃത്തായ അജുവും അനുജിലിന്റെ വീട്ടിൽ കയറി അനുജിലിനെയും അമ്മയെയും കുത്തുകയായിരുന്നു.
വ്യക്തി വൈരാഗ്യമാണെന്നാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബിജെപിയിലെ ചേരിപ്പോരും വാക്കുതർക്കവുമാണ് ആക്രമണത്തിന് കാരണമെന്നും സൂചനകളുണ്ട്.
രാഹുലിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. യുവമോർച്ച ബിജെപി മുൻ മണ്ഡലം ഭാരവാഹി കൂടിയാണ് രാഹുൽ. രാഹുലിനോടോപ്പമുള്ള കൂട്ടുപ്രതി അജുവിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.