വ​യ​നാ​ട്: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല അ​തി​ജീ​വി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ടൗ​ൺ​ഷി​പ്പ് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലെ ഫാ​ക്ട​റി​യും കെ​ട്ടി​ട​ങ്ങ​ളും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. പൂ​ട്ടി​കി​ട​ന്ന ഫാ​ക്ട​റി​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫാ​ക്ട​റി ഏ​റ്റെ​ടു​ത്ത​ത്.

അ​തേ​സ​മ​യം ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഒ​ഴി​പ്പി​ക്കേ​ണ്ടെ​ന്ന് നേ​ര​ത്തെ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഏ​ഴ് ദി​വ​സ​ത്തി​ന​കം ജീ​വ​ന​ക്കാ​രോ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ആ​ൾ താ​മ​സ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഒ​ഴി​യേ​ണ്ടെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ശ​മ്പ​ള കു​ടി​ശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ഹ​സി​ൽ​ദാ​ർ നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ന്‍റെ 64.47 ഹെ​ക്ട​റി​ലാ​ണ് പു​തി​യ ടൗ​ൺ​ഷി​പ്പ് വ​രു​ന്ന​ത്. എ​സ്റ്റേ​റ്റ് ഭൂ​മി​ക്ക് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച വി​ല വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ വാ​ദം.