പാലക്കാട്ട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Tuesday, May 6, 2025 3:25 PM IST
പാലക്കാട്: എംഡിഎംഎയുമായി പാലക്കാട്ട് യുവാവ് പിടിയിൽ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എംഡിഎംഎയുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത്.
ബംഗളൂരിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസിയിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന എംഡിഎംഎയാണ് കണ്ടെടുത്തത്.
ബംഗളൂരുവിൽനിന്നും രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇയാൾ മൊഴി നൽകി. ദീക്ഷിതിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും മയക്കു മരുന്നു കണ്ടെത്തിയിട്ടുണ്ട്.
ഒരു കിലോയിൽ അധികം കഞ്ചാവും 10ഗ്രാം എംഡിഎംഎയും ഇയാളുടെ പുതുക്കാടുള്ള വീട്ടിൽനിന്ന് കണ്ടെടുത്തു. ദീക്ഷിത് മയക്കുമരുന്ന് മൊത്ത വ്യാപാരിയാണെന്ന് എക്സൈസ് വ്യക്തമാക്കി.