നവാഗത സംവിധായകൻ മൂന്നു കിലോ കഞ്ചാവുമായി അറസ്റ്റിൽ
Tuesday, May 6, 2025 7:43 PM IST
തിരുവനന്തപുരം: മൂന്നു കിലോ കഞ്ചാവുമായി നവാഗത സംവിധായകനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഗോഡ്സ് ട്രാവൽ എന്ന റിലീസിന് തയാറെടുക്കുന്ന സിനിമയുടെ സംവിധായകൻ അനീഷ് അലിയാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു.
കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമാ പ്രവര്‍ത്തകനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനാണ് 115 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് ഇയാൾ അറസ്റ്റിലായത്.