തിരിച്ചടിക്കൊരുങ്ങുന്നു; വ്യോമാഭ്യാസത്തിന് തയാറെടുത്ത് ഇന്ത്യ
Tuesday, May 6, 2025 8:05 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കെ വ്യോമാഭ്യാസത്തിന് തയാറെടുത്ത് ഇന്ത്യ. രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാൻ വിമാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ ബുധനാഴ്ച ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
ആകാശമാർഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ തുടങ്ങി പത്തു നിർദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്.