മും​ബൈ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 156 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ൺ​സ് നേ​ടി.

53 റ​ൺ​സ് നേ​ടി​യ വി​ൽ ജാ​ക്സാ​ണ് മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ര്‍. 35 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും സ​ഹി​ത​മാ​ണ് വി​ൽ ജാ​ക്സ് 53 റ​ൺ​സ് നേ​ടി​യ​ത്. 24 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് 35 റ​ൺ​സ് നേ​ടി ജാ​ക്സി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി.

71 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍​ത്തി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞ​ത്. സാ​യ് കി​ഷോ​ര്‍ ര​ണ്ടും മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ര്‍​ഷാ​ദ് ഖാ​ൻ, പ്ര​സി​ദ്ധ് കൃ​ഷ്ണ, റാ​ഷി​ദ് ഖാ​ൻ, ജെ​റാ​ൾ​ഡ് കോ​ട്സി​യ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.