സോളാർ പാനൽ ദേഹത്ത് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Tuesday, May 6, 2025 9:56 PM IST
കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണപുരം കീഴറയിലെ പി.സി.ആദിത്യൻ (19) ആണ് മരിച്ചത്.
മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. കഴിഞ്ഞ 23ന് ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവൻകടവിൽ വച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം മെഡിക്കൽ കോളജിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.