പ്ലസ് വണ്‍ പ്രവേശനം: അപേക്ഷാ സമർപ്പണം ചൊവ്വാഴ്ച അവസാനിക്കും
Monday, May 19, 2025 8:25 PM IST
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷാ സമർപ്പണവും ചൊവ്വാഴ്ച അവസാനിക്കും.
24ന് ട്രയൽ അലോട്ട്മെന്റ് നടത്തും. ജൂണ്‍ രണ്ടിന് ആദ്യ അലോട്ട്മെന്റും പത്തിന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും.
ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും. പട്ടിക ജാതി വികസന വകുപ്പിലെ ആറ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെയാകും.