രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: ഓവർസീസ് ഇന്ത്യൻ പൗരത്വം ഇന്ത്യ റദ്ദാക്കി
Tuesday, May 20, 2025 12:00 AM IST
ലണ്ടൻ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തന്റെ ഓവർസീസ് ഇന്ത്യൻ പൗരത്വം ഇന്ത്യ റദ്ദാക്കിയെന്ന് ബ്രിട്ടീഷ് കാഷ്മീരി പ്രഫസർ നിതാഷ കൗൾ.
ലണ്ടനിലുള്ള യൂണിവേഴ്സിറ്റി ഒാഫ് വെസ്റ്റ്മിൻസ്റ്ററിലെ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് അധ്യാപികയാണ് ഇവർ. രാജ്യത്തിനെതിരേ അന്താരാഷ്ട്രവേദികളിൽ പ്രചാരണം നടത്തിയതാണു നടപടിക്കു കാരണമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യൻ സർക്കാരിൽ നിന്നു ലഭിച്ച സന്ദേശങ്ങൾ നിതാഷ കൗൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ബംഗളുരുവിൽ നടന്ന കോൺഫറൻസിൽ പങ്കെടുക്കാൻ അനുവാദം നിഷേധിച്ചെന്നാരോപിച്ച് ഇവർ കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തിൽ കുറിപ്പെഴുതിയിരുന്നു.