തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കും: ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ
Tuesday, May 20, 2025 12:00 AM IST
ന്യൂഡൽഹി: തുർക്കി നിർമിത ബേക്കറി, പലഹാര ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ.
ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാക്കിസ്ഥാനെ സൈനികമായി സഹായിച്ചുവെന്നതിനാലാണ് ആ രാജ്യത്തുനിന്നുള്ള ഉത്പന്നങ്ങൾക്ക് ഉപരോധമേർപ്പെടുത്തുന്നത്.
തുർക്കിയിൽനിന്നുള്ള അസംസ്കൃത വസ്തുക്കളായ ഡ്രൈ ഫ്രൂട്ട്സ്, നട്സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവയും തുർക്കിയിൽനിന്നുള്ള ബേക്കറി യന്ത്രങ്ങൾപോലും ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ട്.
ബേക്കറി, പലഹാര വ്യവസായം ദേശീയതാത്പര്യത്തോട് ഐക്യദാർഢ്യം പുലർത്തുവെന്നും സംഭരണത്തിൽ പുനർവിചിന്തനം നടത്തുന്നുവെന്നും ബേക്കേഴ്സ് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.