ഉദയ് സിംഗ് ജൻ സുരാജ് പാർട്ടി ദേശീയ അധ്യക്ഷൻ
Tuesday, May 20, 2025 2:18 AM IST
പാറ്റ്ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ഉദയ് സിംഗിനെ നിയമിച്ചു.
ബിജെപി മുൻ എംപിയായ ഉദയ് സിംഗിനെ ഐകകണ്ഠ്യേനയാണ് പാർട്ടിയുടെ ആദ്യ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. 2004, 2009 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിഹാറിലെ പൂർണിയയിൽനിന്ന് ഉദയ് സിംഗ് ലോക്സഭാംഗമായിട്ടുണ്ട്.