പ്രോട്ടോക്കോൾ ലംഘനത്തിൽ അതൃപ്തിയറിയിച്ച് ചീഫ് ജസ്റ്റീസ്
Monday, May 19, 2025 1:39 AM IST
മുംബൈ: മഹാരാഷ്ട്ര സന്ദർശന വേളയിൽ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി, ഡിജിപി, സിറ്റി പോലീസ് കമ്മീഷണർ എന്നിവർ എത്താതിരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായി. 14ന് നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം, ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര ആൻഡ് ഗോവയുടെ പരിപാടിയിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയ ചീഫ് ജസ്റ്റീസ് സ്വീകരണത്തിൽ പ്രോട്ടോകോൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി.
ചെറിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും പരസ്പരം ബഹുമാനിക്കണമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.